കർണാടകയിലെ 48 എംഎൽഎമാർ ഹണി ട്രാപ്പിലെന്ന് സഹകരണമന്ത്രി,പിന്നിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുള്ള ഒരാളെന്ന് ബിജെപി

Advertisement

ബംഗളൂരു: കർണാടകയിലെ ഹണി ട്രാപ്പ് വിവാദം കത്തുന്നു. 48 എംഎൽഎമാർ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ പറഞ്ഞു.ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ട്.ദേശീയ പാർട്ടികളിലെ എംഎൽഎ മാരും ഹണി ട്രാപ്പിന് ഇരകളാണ്. തനിക്ക് നേരെയും ഹണി ട്രാപ്പിന് ശ്രമം നടന്നെന്ന് രാജണ്ണ വെളിപ്പെടുത്തി. കർണാടക ഹണി ട്രാപ്പ് ‘സിഡികളുടെയും പെൻ ഡ്രൈവുകളുടെയും ഫാക്ടറി’ ആയെന്നും രാജണ്ണ പറഞ്ഞു.ഇതിന്‍റെ ക്കെ നിർമാതാക്കളും സംവിധായകരും ആരെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മന്ത്രിയെ കുടുക്കാൻ രണ്ട് തവണ ഹണി ട്രാപ്പ് ശ്രമം നടന്നെന്ന് ഇന്നലെ മന്ത്രി സതീഷ് ജർക്കിഹോളി വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഉന്നത തല അന്വേഷണം ഉണ്ടാകുമെന്ന് തൊട്ട് പിന്നാലെ ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രഖ്യാപിച്ചിരുന്നു. ഭരണകക്ഷി എംഎൽഎമാരെ അടക്കം ഹണി ട്രാപ്പിൽ പെടുത്തിയത് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരാൾ എന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടിൽ യത്നാൽ ആരോപിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here