ന്യൂഡെല്‍ഹി. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത വൻ തോതിൽ പണം കണ്ടെത്തി. ഔദ്യോഗിക വസതിയില്‍ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.യശ്വന്ത് വര്‍മ്മയെ സുപ്രിം കോടതി കോളീജിയം അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.ജഡ്ജിയോട് രാജീവക്കാൻ ആവശ്യപ്പെട്ടേക്കും. വിഷയം കോണ്ഗ്രസ് പാർലമെന്റിൽ. ഉന്നയിച്ചു.
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് യാദൃശ്ചികമായി നടത്തിയ പരിശോധന യിലാണ്, ഒരു മുറിയിൽ വൻതോതിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്.സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വസതിയില്‍ ഉണ്ടായിരുന്നില്ല.
കണക്കില്‍ പെടാത്ത പണം ആണെന്ന് മനസിലാക്കിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടന്‍ ഉന്നത പൊലീസ്ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.സംഭവം അറിഞ്ഞ ഉടൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചു ചേര്‍ത്ത്,ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചു.
യശ്വന്ത് വര്‍മ്മയോട് വിഷയത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയതായാണ് വിവരം.
യശ്വന്ത് വര്‍മ്മയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നും ആഭ്യന്തര അന്വേഷണം നടത്തണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യശ്വന്ത് വര്‍മയോട് രാജി വക്കാൻ ആവശ്യപ്പെടും എന്നാണ് സൂചന
സ്വയം രാജീവച്ചില്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിയും രണ്ട് ഹൈക്കോടതി ജഡ്ജിമാരുമടങ്ങുന്ന അന്വേഷണ സമിതി രൂപീകരിച്ച തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം.അതേസമയം കോൺഗ്രസ് നേതാവ് ജയറാം രമേശ് വിഷയം രാജ്യസഭയിൽ ഉന്നയിച്ചു.