ബംഗളൂരു. മലയാളി വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്രയാണ് ആത്മഹത്യ ചെയ്തത്. ബെംഗളുരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉച്ചയോടെയാണ് സംഭവം. കോളേജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടുകയായിരുന്നു.ഉടനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിബിഎ (ഏവിയേഷൻ) വിദ്യാർത്ഥിനിയാണ്. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും, നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
Home News Breaking News ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു