ബാരാമുള്ള. ഉറിയിൽ ഝലം നദിയിൽ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ ഇന്ത്യൻ സൈന്യം വീണ്ടെടുത്ത് കുടുംബത്തിനു കൈമാറി.
മാർച്ച് 5 നാണ് ഒരു യുവാവിനെയും. യുവതിയെയും ഝലം നദിയിൽ കാണാതായത്.
പാക് അധീന ജമ്മു കശ്മീരിലെ ചകോത്തി സെക്ടറിലേക്ക് ഒഴുകിപ്പോയ മൃതദേഹങ്ങൾ പാക് സൈന്യത്തിന്റെ സഹകരണ ത്തോടെയാണ് വീണ്ടെടുത്തത്.
മൃതദേഹങ്ങൾ പാക് ഉദ്യോഗസ്ഥർ ഉറി സെക്ടറിലെ കമാൻ അമൻ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന് കൈമാറി