ന്യൂഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും വൻതോതിൽ പണം കണ്ടെത്തിയ സംഭവത്തിൽ, അദ്ദേഹത്തിന്റെ വിശദീകരണവും, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ യുടെ റിപ്പോർട്ടും, സുപ്രീംകോടതി പരസ്യപ്പെടുത്തി. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിലെ ഔട്ട് ഹൗസിൽ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള നോട്ടുകെട്ടുകളുടെ ദൃശ്യങ്ങള ടക്കമാണ് പുറത്ത് വന്നത്. മാർച്ച് 15ന് മാത്രമാണ് താൻ മടങ്ങിയെത്തിയതെന്നും തനിക്ക് നേരെ ഉണ്ടായത് ഗൂഡലോചനയാണെന്നും ആണ് ജസ്റ്റിസ് യശ്വ ന്ത് വർമയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനായി സമിതി രൂപീകരിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മൂന്നഗ അന്വേഷണസമിതിയെയും പ്രഖ്യാപിച്ചു.പഞ്ചാബ് & ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്നതാണ് സമിതി.
Home News Breaking News ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്നും വൻതോതിൽ പണം കണ്ടെത്തിയ സംഭവം, അദ്ദേഹത്തിന്റെ വിശദീകരണവും, ഡൽഹി...