ജമ്മു കശ്മീരിലെ കത്വയിൽ ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി സൈന്യം. ഹിരാനഗറിൽ
ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. സൈന്യവും ഭീകരവും തമ്മിലുണ്ടായ വെടിവെപ്പിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റു.
ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
പാകിസ്ഥാനുമായുള്ള അതിർത്തിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള സന്യാൽ ഗ്രാമത്തിലെ നഴ്സറിക്കുള്ളിൽ ഭീകരുടെ സാന്നിധ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ആണ് പരിശോധന ആരംഭിച്ചത്. പൊലീസും സൈന്യവും സംയുക്തമായി ആണ് പരിശോധന നടത്തുന്നത്.
FILE PIC