എം പിമാർ കോളടിച്ചു;ശമ്പളം കൂട്ടി കേന്ദ്ര സർക്കാർ വിജ്ജാപനമിറക്കി, അടിസ്ഥാന ശമ്പളം മാത്രം 1,24000 രൂപ

Advertisement

ന്യൂ ഡെൽഹി :എം പിമാരുടെ ശമ്പളം കൂട്ടി കേന്ദ്ര സർക്കാർ വിഞ്ജാപനമിറക്കി.അടിസ്ഥാന ശമ്പളം ഒരു ലക്ഷത്തിൽ നിന്ന്
1,24000 രൂപയാണ് വർദ്ധിപ്പിച്ചത്.ദിവസബത്ത 2,500 രൂപയായും പെൻഷൻ 31000 രൂപയായും ഉയർത്തി.

നിലവിൽ ഒരു മാസം എം.പിക്ക് എല്ലാ അലവന്‍സും ചേര്‍ത്ത് 1.89 ലക്ഷംരൂപ ലഭിക്കുമെന്നായിരുനകണക്കുകള്‍. ഇതില്‍ എംപിമാരുടെ അടിസ്ഥാന ശമ്പളം മാത്രം ഒരുലക്ഷം രൂപയാണ്. പിന്നെ മണ്ഡല അലവന്‍സ്, ഓഫീസ് ചെലവുകള്‍, പ്രതിദിന അലവന്‍സ്, യാത്രാബത്ത, വീട്, ചികിത്സ, പെന്‍ഷന്‍, ഫോണ്‍, ഇന്റര്‍നെറ്റ്, വൈദ്യുതി, വെള്ളം എന്നിവയ്ക്കുമാണ് പണം നല്‍കുന്നത്. എംപിമാര്‍ക്ക് മണ്ഡലം അലവന്‍സായി പ്രതിമാസം 70,000 രൂപ ലഭിക്കും. ഇത് ഓഫീസുകള്‍ പരിപാലിക്കാനും മറ്റ് ചെലവുകള്‍ക്കുമായി ഉപയോഗിക്കാം. ഓഫീസ് ചെലവുകള്‍ക്കായി പ്രതിമാസം 20,000 രൂപയാണ് നല്‍കുന്നത്. ജീവനക്കാരുടെ ശമ്പളം, സ്റ്റേഷനറി, ടെലികമ്യൂണിക്കേഷന്‍ എന്നിവക്ക് വരുന്ന ചെലവുകള്‍ അതില്‍ നിന്ന് ഉപയോഗിക്കാം.

പാര്‍ലമെന്ററി സെഷനുകളിലും കമ്മിറ്റി മീറ്റിംഗുകളിലും പങ്കെടുക്കാനായി എം.പിമാര്‍ തലസ്ഥാനത്തെത്തുമ്പോള്‍ താമസം, ഭക്ഷണം എന്നിവയ്ക്കായി പ്രതിദിനം 2,000രൂപ അലവന്‍സ് ലഭിക്കും. എം.പിമാര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും പ്രതിവര്‍ഷം സൗജന്യമായി 34 ആഭ്യന്തര വിമാന യാത്രകള്‍ നടത്താം.ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ക്കായി അവര്‍ക്ക് ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കോച്ചില്‍ സൗജന്യമായി യാത്ര നടത്താം. മണ്ഡലത്തിലെ റോഡ് യാത്രക്ക് മൈലേജ് അലവന്‍സ് ലഭിക്കും. എം.പിമാര്‍ക്ക് അവരുടെ കാലയളവായ അഞ്ച് വര്‍ഷം പ്രധാന നഗരങ്ങളില്‍ സൗജന്യ താമസസൗകര്യം നല്‍കും.

സീനിയോറിറ്റി അനുസരിച്ച് സര്‍ക്കാര്‍ ബംഗ്ലാവുകളോ ഫ്‌ളാറ്റുകളോ ഹോസ്റ്റല്‍ മുറികളോ ലഭിക്കും. ഔദ്യോഗിക വസതികള്‍ ഉപയോഗിക്കാത്തവര്‍ക്ക് പ്രതിമാസം 2,00,000 രൂപ ഭവന അലവന്‍സ് ലഭിക്കും. എം.പിമാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സ്‌കീമിന് (സി.ജി.എച്ച്.എസ്) കീഴില്‍ സൗജന്യ ചികിത്സ ലഭിക്കും.സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയോ അല്ലെങ്കില്‍ ഹെല്‍ത്ത് സ്‌കീം പദ്ധതിയില്‍പ്പെട്ട സ്വകാര്യ ആശുപത്രികളിലോ ചികിത്സ തേടാം. ഒരു തവണ എം.പി (5 വര്‍ഷം) ആയാല്‍ പ്രതിമാസം 25,000 രൂപ പെന്‍ഷന്‍ ലഭിക്കും. ഓരോ അധിക സേവന വര്‍ഷത്തിനും പ്രതിമാസം 2,000 രൂപ വീതം ഇന്‍ക്രിമെന്റും ലഭിക്കും.

എം.പിമാര്‍ക്ക് പ്രതിവര്‍ഷം 1,50,000 രൂപയുടെ സൗജന്യ ടെലഫോണ്‍ കോളുകള്‍ വിളിക്കാം. ഇതിനുപുറമെ വസതികളിലും ഓഫീസുകളിലും അവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷനുകളും ലഭിക്കും. എംപിമാര്‍ക്ക് 50,000 യൂനിറ്റ് വരെ സൗജന്യ വൈദ്യുതിയും 4,000 കിലോ ലിറ്റര്‍ വെള്ളവും നല്‍കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here