ന്യൂഡല്‍ഹി: അനധികൃത പണം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാരിന് ശിപാർശ നൽകി. ഇനി കേന്ദ്ര സർക്കാരാണ് തീരുമാനം എടുക്കേണ്ടത്.
ആഭ്യന്തര അന്വേഷണം നേരിടുന്ന ഘട്ടത്തിലാണ് സ്ഥലം മാറ്റമെന്നതും ശ്രദ്ധേയമാണ്.സമീപ കാലത്ത് അദ്ദേഹം പരിഗണിച്ച കേസ്സുകളിൻമേലും അന്വേഷണം ഉണ്ടായേക്കും. അദ്ദേഹത്തിൻ്റെ ഓഫീസ് ജീവനക്കാരുടെ 6 മാസത്തെ ഫോൺ രേഖകളും പരിശോധിക്കും.
അദ്ദേഹത്തെ എല്ലാ നീതിന്യായ ചുമതലയില്‍ നിന്നും നീക്കി ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് നേരത്തെ ഇറക്കിയിരുന്നു. കണക്കില്‍ പെടാത്ത വന്‍തുകയാണ് ജസ്റ്റിസ് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പിടിച്ചെടുത്തത്. ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ അത് അണയ്ക്കാനെത്തിയവരാണ് പണം കണ്ടെത്തുകയും അത് അധികൃതരെ അറിയിക്കുകയും ചെയ്‌തത്. ചുമതലകളില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്‌താണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതി പുറത്തിറക്കിയ കുറിപ്പിലാണ് ഈ കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
Home News Breaking News അനധികൃത പണം കണ്ടെത്തല്‍; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദിലേക്ക് സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയത്തിൻ്റെ...