എംപിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. എംപിമാരുടെ ശമ്പളം 1 ലക്ഷത്തിൽ നിന്ന് 1,24,000 രൂപയായി ഉയർത്തി. പ്രതിദിന അലവൻസ് 2000 രൂപയിൽ നിന്ന് 2500 രൂപയാക്കിട്ടും ഉയർത്തിയിട്ടുണ്ട്. എംപിമാരുടെ പ്രതിമാസ പെൻഷൻ 25000 രൂപയിൽ നിന്ന് 31,000 രൂപയാക്കിയും ഉയർത്തി. 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം.