മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തി. വേസ്റ്റ് ബാസ്കറ്റിനകത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.മൃതദേഹം മുംബൈയിലെ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. സഹർ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
…….