Advertisement

‘ഇന്ത്യക്കെതിരെ അജണ്ട വെച്ച് പ്രവർത്തനം’; അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയെ അപമാനിക്കുന്നുവെന്നും ഇന്ത്യയ്ക്കെതിരെ അജണ്ട വച്ച് പ്രവർത്തിക്കുന്ന സ്ഥാപനം എന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ വിമർശനം.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തൽ നേരിടുന്നുവെന്ന് മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്ക് ഉപരോധം വേണമെന്നും റിപ്പോർട്ട് നിർദ്ദേശിച്ചിരുന്നു. എന്നാൽ റോയെയല്ല, മറിച്ച് യുഎസ് കമ്മീഷനെയാണ് നിയന്ത്രിക്കേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here