രാഹുൽ ഗാന്ധി മര്യാദയോടെയല്ല ലോക്സഭയിൽ പെരുമാറുന്നതെന്ന വിമർശനവുമായി സ്പീക്കർ; പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാർ

Advertisement

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മര്യാദയോടെയല്ല ലോക്സഭയിൽ പെരുമാറുന്നതെന്ന രൂക്ഷ വിമർശനവുമായി സ്പീക്കർ. നേരത്തേയും അച്ഛനമ്മമാരും സഹോദരങ്ങളുമൊക്കെ സഭയിൽ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയ്ക്കകത്ത് പെരുമാറിയിട്ടുള്ളതെന്നും സ്പീക്കർ പറഞ്ഞു.

രാഹുൽ ഗാന്ധിയെ ശകാരിച്ചതിൽ പ്രതിഷേധിച്ച് 70 കോൺഗ്രസ് എംപിമാർ സ്പീക്കറെ കണ്ടു. രാഹുൽ ഗാന്ധിക്ക് വിശദീകരണത്തിന് സമയം നൽകിയില്ലെന്ന് എംപിമാർ പറഞ്ഞു. എന്നാൽ തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നായിരുന്നു എംപിമാരോട് സ്പീക്കർ ഓംബിർളയുടെ പ്രതികരണം. എന്തിനാണ് ശകാരിച്ചതെന്ന് മനസിലായില്ലെന്നും തനിക്ക് മറുപടി പറയാൻ അവസരം കിട്ടിയില്ലെന്നും രാഹുൽ ​ഗാന്ധിയും പ്രതികരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here