ന്യൂഡെല്‍ഹി. ഡൽഹിയിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് കൊലപാതകം. മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കാനും ശ്രമമെന്ന് റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി വസീറാബാദിലാണ് 16 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ഞായറാഴ്ചയാണ് വിദ്യാർത്ഥിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോകുന്നത്.
ഫോൺകോൾ വന്നതിന് പിന്നാലെ 10 മിനിറ്റിനുള്ളിൽ തിരിച്ചെത്താം എന്ന് അറിയിച്ചാണ് വിദ്യാർഥി വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.
പിന്നാലെ 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ വന്നു.
ഭൽസ്വ തടാകത്തിനു സമീപം വിജനമായ മേഖലയിൽ എത്തിച്ചാണ് 16 കാരനെ കുത്തിക്കൊലപ്പെടുത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിക്കൊപ്പം ഇവർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പിടികൂടിയത്. സംഭവത്തിൽ കൂടുതൽ ആർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.