ന്യൂ ഡെല്‍ഹി.പുതിയ പാമ്പൻ പാലത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ ആറിന് പ്രധാനമന്ത്രി നിർവഹിക്കും.
ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാമേശ്വരത്ത് എത്തും. രാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. ഉദ്ഘാടനത്തിന് ഒരുങ്ങുന്നത് രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലം.
രാമനവമി ദിനമായ ഏപ്രിൽ ആറിനാണ് പുതിയ പാമ്പൻ പാലത്തിൻറെ ഉദ്ഘാടനം.
ശ്രീലങ്കൻ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നേരിട്ട് രാമേശ്വരത്തേക്ക് എത്തും. രാമേശ്വരത്ത് നിന്ന് താമ്പരത്തേക്കുള്ള പ്രത്യേക ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
രാമേശ്വരത്ത് എത്തുന്ന പ്രധാനമന്ത്രി രാമസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രത്യേക പൂജകളിൽ പങ്കെടുക്കും. പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും. രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പാലത്തിൻറെ നിർമ്മാണം ഒക്ടോബറോടെയാണ് പൂർത്തിയായത്. മോശാവസ്ഥയിൽ പാമ്പൻ കടലിനു മുകളിലുള്ള പഴയ റെയിൽവേ പാലത്തെ നിലനിർത്തി കൊണ്ട് സമാന്തരമായാണ്
പുതിയ പാലത്തിൻറെ നിർമ്മാണം. 545 കോടി രൂപയാണ് നിർമ്മാണ ചിലവ്. 2019 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലം നിർമ്മാണത്തിനായി ശിലാസ്ഥാപനം നിർവഹിച്ചത്.