ഉപയോക്താക്കള്‍ പെരുവഴിയില്‍; യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു, വ്യാപക പരാതി

Advertisement

ന്യൂഡെൽഹി :രാജ്യമെമ്പാടും അനേകം യൂസര്‍മാര്‍ക്ക് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു. ഡൗണ്‍ഡിറ്റക്റ്ററില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷം നിരവധി പരാതികളാണ് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ജിപേയിലെയും പേടിഎമ്മിലെയും ഉപയോക്താക്കള്‍ക്കാണ് പ്രധാനമായും യുപിഐ സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഡൗണ്‍ഡിറ്റക്റ്ററില്‍ 3,132 പരാതികള്‍ യുപിഐ ഡൗണ്‍ സംബന്ധിച്ച്‌ ദൃശ്യമായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here