കത്വ.ജമ്മു കാശ്മീർ കത്വയിലെ ഏറ്റുമുട്ടലിൽ 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സേന വധിച്ചു. കത്വയിലെ ജുത്താന മേഖലയിൽ ഇന്നലെ രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരസാന്നിധ്യത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തെരച്ചിനിടെയാണ് ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തത്, തുടർന്ന് സേന തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മേഖലയിൽ സൈനിക നടപടി പുരോഗമിക്കുന്നു. കൂടുതൽ സേനയെ ഇവിടേക്ക് വിന്യസിച്ചു.
Home News Breaking News കത്വയിലെ ഏറ്റുമുട്ടലിൽ 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു, മൂന്നു ഭീകരരെ വധിച്ചു