മണ്ണിടിച്ചിലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഹിമാചല്‍പ്രദേശിലെ കുളുവിലെ മണികരനില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റു. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകള്‍ അതിനിടയില്‍ പെടുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റ നിലയില്‍ അഞ്ച് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.