കട്ടഖ്. ഒഡീഷയിലെ കട്ടക്കിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ച് റെയിൽവേ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് റെയിൽവേ അറിയിച്ചു. ബാംഗ്ലൂരിൽ നിന്നും അസ്സമിലെ ഗുവാഹത്തിലേക്ക് പോവുകയായിരുന്ന കാമാഖ്യ എക്സ്പ്രസിന്റെ 11 ബോഗികൾ പാളം തെറ്റി കഴിഞ്ഞദിവസം ആയിരുന്നു അപകടം ഉണ്ടായത്. 22 കാരനായ
ശുഭാങ്കർ റോയി ആണ് അപകടത്തിൽ മരിച്ചതെന്ന് തിരിച്ചറിഞ്ഞു. എട്ടുപേർക്ക് പരിക്കേറ്റിരുന്നു ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്