നാളെ പാർലമെൻറിൽ അവതരിപ്പിക്കുന്ന വഖഫ് ബില്ല് വ്യവസ്ഥകൾ പുറത്ത്, സ്ത്രീകളും അമുസ്ലീങ്ങളും ബോർഡിൽ

Advertisement

ന്യൂ ഡെൽഹി :വഖഫ് നിയമ ഭേദഗതി ബില്ല് നാളെ പാർലമെൻ്റിൽ അവതരിപ്പിക്കും.ഇതിനിടെ ബില്ലിൻ്റ വ്യവസ്ഥകൾ പുറത്തായി. വഖഫ് ബോഡിൽ സ്ത്രീകളും അമുസ്ലിങ്ങളും വേണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. രജിസ്റ്റർ ചെയ്യുന്ന വഖഫ് സ്വത്തുക്കൾ‌ സർക്കാരിന് ഏറ്റെടുക്കാമെന്ന് പുതിയ ബില്ലിൽ പറയുന്നു. അഞ്ച് വർഷം ഇസ്ലാം മതം സ്വീകരിച്ചവർക്ക് മാത്രമേ വഖഫ് നൽകാനാവു. ബോറ അഗഖനി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യക ബോർഡ് രൂപീകരിക്കും. വഖഫ് ബൈ യൂസർ വ്യവസ്ഥയ്ക്ക് പകരം വഖഫ് ഡീഡ് നിർബന്ധമാക്കി. വഖഫ് സംബന്ധിച്ചട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാം. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥന് തർക്കത്തിൽ തീർപ്പ് കല്പ്പിക്കാമെന്നും പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്.

സിപിഐഎമ്മിന്റെ നാല് എംപിമാരും വഖഫ നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കെ രാധാകൃഷ്ണന്‍ എംപി.പറഞ്ഞു. സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും. പാര്‍ട്ടിയുടെ തീരുമാനം ബില്ലിനെ എതിര്‍ക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here