മധുര. സിപിഎം പാർട്ടി കോൺഗ്രസിന് കൊടി ഉയന്ന ശേഷവും, ജനറൽ സെക്രട്ടറി ആരാകുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. എം എ ബേബി, ബി വി രാഘവലു എന്നീ പേരുകൾ സജീവ പരിഗണനയിൽ എന്നാണ് സൂചന. അനുഭവ പരിചയമുള്ള പ്രായം കുറഞ്ഞ ഒരു ജനറൽ സെക്രട്ടറിയെയാകും പാർട്ടി കോൺഗ്രസ്സിൽ തെരഞ്ഞെടുക്കപ്പെടുക എന്ന് പി ബി അംഗം സുഭാഷിണി അലി പറഞ്ഞു.
ജനറൽ സെക്രട്ടറി ഇല്ലാതെ ചരിത്രത്തിൽ ആദ്യമായി സിപിഎം ചേരുന്ന പാർട്ടി കോൺഗ്രസ് ആണ് മധുരയിലെത്.രാഷ്ട്രീയ നയ രൂപീകരണത്തിന് ഒപ്പം തന്നെ പ്രാധാന്യം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുമുണ്ട്.
എന്നാൽ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ ഇപ്പോഴും ചിത്രം വ്യക്തമല്ല.പ്രായ പരിധി കർശനമായി പാലിക്കാൻ തീരുമാനിച്ചാൽ,
ഏറ്റവും വലിയ ഘടകമായ കേരള ഘടകത്തിൽ നിന്നുള്ള മുതിർന്ന അംഗം എം എ ബേബിക്ക് ആണ് സാധ്യത കൂടുതൽ.
എന്നാൽ സംഘടന റിപ്പോർട്ട് അവതരിപ്പിക്കാനുള്ള ചുമതല ലഭിച്ച തോടെ ബി വി രാഘവലുവിനുള്ള സാധ്യത കൾ വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.
പ്രായപരിധി കർശനമായി പാലിക്കണം എന്ന കാര്യത്തിലും നേതാക്കൾ ഭിന്നാഭിപ്രായങ്ങളാണ് പ്രകടിപ്പിക്കുന്നത്.
പോൾ ബ്യൂറോയിലെ വനിതാ അംഗങ്ങളായ വൃന്ദ കാരാട്ട് സുഭാഷിണി അലി എന്നിവർ പദവി ഒഴിയുമെന്ന് അറിയിച്ചു കഴിഞ്ഞു,
പകരം രണ്ട് വനിത അംഗങ്ങൾ തന്നെ പോളിറ്റ് ബ്യുറോയിൽ എത്തും എന്നാണ് സൂചന.
കേരളത്തിൽ നിന്നും കെ കെ ശൈലജ, തമിഴ് നാട്ടിൽ നിന്നും യു വസുകി, CITU പ്രസിഡന്റ് ഹേമലത എന്നിവരിൽ രണ്ടു പേരാകും അങ്ങനെയെങ്കിൽ പരിഗണിക്കപ്പെടാൻ സാധ്യത.