വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

Advertisement

ന്യൂഡെൽഹി.അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ബില്ലിന്മേൽ പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികൾ  ഭൂരിപക്ഷ വോട്ടോട്ടെ തള്ളി. ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. എട്ടുമണിക്കൂർ ചർച്ചയാണ് രാജ്യസഭയിലും ബില്ലിന്മേൽ അനുവദിച്ചിരിക്കുന്നു. രാജ്യസഭ പാസാക്കിയാൽ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കും. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. ശക്തമായ വാദപ്രതിവാദങ്ങളാണ് വക്കഫ് ബില്ലിന്മേൽ ലോകസഭയിൽ ഉയർന്നത്. ഭരണഘടന വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി ലോക്സഭയിൽ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിർത്തു.

Advertisement