വഖഫ് ബിൽ ചർച്ചയിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി പങ്കെടുക്കാതിരുന്നത് വിശദീകരണം എത്തി, രാഹുല്‍ നിശബ്ദന്‍

Advertisement

ന്യൂഡെല്‍ഹി. ലോക്സഭയിലെ വഖഫ് ബിൽ ചർച്ചയിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി പങ്കെടുക്കാതിരുന്നത് വിദേശത്ത് ആയതിനാൽ. അസുഖബാധിതയായ അടുത്ത ബന്ധുവിനെ സന്ദർശിക്കാനാണ് പോയത്. ലീവിന് അപേക്ഷിക്കുമ്പോൾ
വഖഫ് ബിൽ കൊണ്ടുവരുമെന്ന് സൂചനയുണ്ടായിരുന്നില്ലെന്നും പാർട്ടി വൃത്തങ്ങൾ.

വിപ്പുണ്ടായിട്ടും ലോകസഭയിൽ അർദ്ധരാത്രി വരെ നീണ്ട ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നില്ല. പ്രിയങ്ക വിപ്പ് ലംഘിച്ചെന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് വിശദീകരണം
കോൺഗ്രസ് അധ്യക്ഷനേയും സ്പീക്കറേയും അറിയിച്ചായിരുന്നു പ്രിയങ്കയുടെ വിദേശ യാത്ര.അസുഖബാധിതയായ അടുത്ത ബന്ധുവിനെ സന്ദർശിക്കാനാണ് പോയത്
പാർലമെൻ്റ് സമ്മേളനത്തിൻ്റെ അവസാന 2 ദിവസം സഭയിൽ ഉണ്ടാകില്ലെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു ലീവിന് അപേക്ഷിക്കുമ്പോൾ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് സൂചന ഉണ്ടായിരുന്നില്ല എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. വഖഫ് വോട്ടിങ്ങി ലെ അസാന്നിധ്യത്തെ കുറിച്ച് പ്രതികരിക്കേണ്ടത് പ്രിയങ്ക ഗാന്ധി തന്നെ എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഗൗരവമായ കാര്യങ്ങൾക്ക് അല്ലാതെ ചർച്ചയിൽ പങ്കെടുക്കാതിരിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എ.പി യും പ്രതികരിച്ചു.

സഭ ആരംഭിച്ച് ഒരു മണിക്കൂറിലധികം വൈകിയാണ് രാഹുൽഗാന്ധിയെത്തിയത്.
വഖഫ് ബില്ലിൽ മേലുള്ള ചർച്ചകളിൽ സഭയിലുണ്ടായിട്ടും ലോക്സഭാ
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാതിരുന്നതിലും വിമർശനം ഉയരുന്നുണ്ട്

Advertisement