വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാൻ ഒരുങ്ങി പ്രതിപക്ഷം

Advertisement

ന്യൂഡെല്‍ഹി. പാർലമെന്റിൽ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ ഉടൻ കോടതിയെ സമീപിക്കും. ഇതിനായുള്ള നിയമപദേശം മുസ്ലിം ലീഗ് തേടി.ഇന്ത്യ മുന്നണയുടെ നേതൃത്വത്തിൽ ബില്ലിനെതിരെ സംയുക്ത പ്രതിഷേധവും പരിഗണനയിൽ.ബില്ലിനെ പിന്തുണച്ചതിൽ NDA ഘടകകക്ഷി RLD യിലും നേതാക്കൾക്കിടയിൽ ഭിന്നത.പാർട്ടിയുടെ ഉത്തർപ്രദേശ് ജനറൽ സെക്രട്ടറി പാർട്ടിയിൽ നിന്നും രാജീവച്ചു.

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പാർലമെന്റിനകത്ത് കൂട്ടായി എതിർത്ത പ്രതിപക്ഷം നിയമ പോരാട്ടത്തിന് കൂടി ഒരുങ്ങുകയാണ്. ബില്ല് പാർലമെന്റിലെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ കോൺഗ്രസും AIMIM ഉം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ഭരണഘടന അനുശാസിക്കുന്ന സമത്വം മതപരമായ സ്വാതന്ത്ര്യ എന്നിവയ്ക്കെതിരെയാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിക്കാൻ ആണ് നീക്കം. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് നിയമ ഉപദേശം തേടി. ബില്ല് രാഷ്ട്രപതി ഒപ്പുവെച്ച നിയമമായതിനുശേഷം കോടതിയെ സമീപിക്കാൻ ആണ് ലീഗിന്റെ തീരുമാനം. നിയമ പോരാട്ടത്തിനൊപ്പം തെരുവിൽ പ്രതിഷേധം ശക്തമാക്കാനും പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്. ഡൽഹിയിൽ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ ഇന്ത്യ മുന്നണിയുടെ സംയുക്ത പ്രതിഷേധവും പരിഗണനയിലാണ്.ബില്ലിനെ പിന്തുണച്ചതിൽ എൻഡിഎ ഘടകകക്ഷി പാർട്ടികൾക്കുള്ളിലെ ഭിന്നത തുടരുന്നു.NDA ഘടകകക്ഷി ആർ എൽ ഡി യിൽ ബില്ലിനെ പിന്തുണയ്ക്കാൻ ദേശീയ പ്രസിഡന്റ് ജയന്ത് ചൗധരിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശ് ജനറൽ സെക്രട്ടറി ഷഹസേബ് റിസ്‌വി പാർട്ടിയിൽ നിന്നും രാജീവച്ചു. ജെഡിയുവിലെ കൂട്ടരാജിക്ക് പിന്നാലെയാണ് RLD യിലും ഭിന്നത ഉടലെടുക്കുന്നത്.

Advertisement