ഉദ്ഘാടനത്തിനു പിന്നാലെ പുതിയ പാമ്പന്‍ പാലത്തിനു സാങ്കേതിക തകരാര്‍. ഉദ്ഘാടനത്തിനു പിന്നാലെ രാമേശ്വരത്തു നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. തുടര്‍ന്ന് പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി തീരസംരക്ഷണ സേനയുടെ ചെറുകപ്പല്‍ അടിയിലൂടെ കടത്തിവിട്ടു. പിന്നീട് ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല. വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനിന്റെ ഒരു ഭാഗത്തായിരുന്നു പ്രശ്‌നം. തുടര്‍ന്ന് അറ്റകുറ്റപ്പണിയിലൂടെ ഇതു പരിഹരിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ പാലത്തില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമായ രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചതിനു പിന്നാലെയാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്.