മധുര. പ്രായപരിധി മാനദണ്ഡം കർശനമായി പാലിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. പ്രകാശ് കാരാട്ട് അടക്കം 6 മുതിർന്ന നേതാക്കൾ ഒഴിഞ്ഞു, മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ്. മലയാളിയായ വിജു കൃഷ്ണൻ ഉൾപ്പെടെ എട്ടുപേർ പൊളിറ്റ് ബ്യുറോ യിലേക്ക്. 85 അംഗ കേന്ദ്ര കമ്മറ്റിയിൽ കേരളത്തിൽ നിന്നും 3 പേർ അടക്കം 30 പുതുമുഖങ്ങൾ.
പ്രായപരിധി മാനദണ്ഡം കർശനമായും പാലിക്കാനുള്ള തീരുമാനം പോളിറ്റ് ബ്യുറോ തന്നെ മാതൃകപരമായി നടപ്പാക്കി.
പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്,മണിക് സർക്കാർ അടക്കം പ്രായപരിധി പിന്നിട്ട 6 നേതാക്കൾ ഒഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്, പ്രായപരിധി ഇളവ് ലഭിച്ച ഏക പോളിറ്റ് ബ്യൂറോ അംഗം.
കേരള ഘടകത്തിൽ നിന്നും പോളിംഗ് ബ്യൂറോയിലേക്ക് പുതിയതായി ആരുമില്ല, എന്നാൽ മലയാളിയായ സെൻട്രൽ സെക്രട്ടറിയേറ്റ് അംഗം വിജു കൃഷ്ണൻ,മറിയം ധാവ്‌ളെ, യു വാസുകി, ആർ അരുൺകുമാർ, ജിതേന്ദ്ര ചൗധരി, കെ ബാലകൃഷ്ണൻ, അംറാ റാം, ശ്രീദീപ് ഭട്ടാചാര്യ,കെ ബാലകൃഷ്ണൻ എന്നീ 8 പേർ 18 അംഗ പോളിറ്റ് ബ്യൂറോയിലേക്ക് പുതിയതായി എത്തി.
പിബി യിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇപി ജയരാജന്‍, കെകെ ശൈലജ എന്നിവരെ പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിച്ചില്ല.
ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡണ്ട് എന്ന നിലയിൽ പി കെ ശ്രീമതി, ജമ്മുകശ്മീരിൽ നിന്നുള്ള എം എൽ എ, യൂസുഫ് തരിഗാമി എന്നിവർക്ക് മാത്രമാണ് കേന്ദ്ര കമ്മിറ്റിയിൽ ഇളവ് നൽകിയത്.
കേരളത്തില്‍നിന്ന് മൂന്ന് പേരെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ കെഎസ് സലീഖ എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പശ്ചിമബംഗാൾ ഡിവൈഎഫ്ഐ ജനറൽ സെക്രട്ടറി മീനാക്ഷി മുഖർജി അടക്കം, യുവ നേതാക്കൾക്ക് ഇത്തവണ സി സിയിൽ അവസരം നൽകി
കേരളത്തില്‍നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സംസ്ഥാന മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എംബി രാജേഷ് എന്നിവര്‍ക്ക് ഇടം ലഭിച്ചില്ല.
പ്രായപരിധി നിബന്ധനയില്‍ ഇത്തവണ പദവി ഒഴിഞ്ഞ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി എന്നിവരെയും നേരത്തെ പുറത്തു പോയ എസ് രാമചന്ദ്രന്‍ പിള്ള ബിമൻ ബോസ് എന്നി വരെയും കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കി.