ഇംഫാൽ: മണിപ്പൂരിൽ ബിജെപി ന്യൂനപക്ഷ വിഭാഗം നേതാവിന്റെ വീടിന് തീയിട്ടു .
വഖഫ് നിയമത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ പ്രതിഷേധിച്ചാണ് അക്രമം .
മണിപ്പൂരിലെ ന്യൂനപക്ഷ മോർച്ച പ്രസിഡണ്ട് അസ്കർ അലിയുടെ വീടാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്
തൗബൽ ജില്ലയിലെ
ലിലോംഗിലാണ് സംഭവം .
ആക്രമണം ഉണ്ടായതിന് പിന്നാലെ അസ്കർ അലി സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം നടത്തി.