പുള്ളിപ്പുലിയുടെ വായില്‍ നിന്ന്‌ അമ്മ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി

Advertisement


മുംബൈ: പുള്ളിപ്പുലിയുടെ വായില്‍ നിന്ന്‌ അമ്മ അഞ്ചുവയസുകാരിയെ രക്ഷിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂര്‍ ജില്ലയിലുള്ള വനാതിര്‍ത്തിയിലാണ്‌ സംഭവം. കാട്ടുപച്ചക്കറികള്‍ ശേഖരിക്കാന്‍ പോയ അര്‍ച്ചന മേസ്രം എന്ന യുവതിക്കൊപ്പം മകള്‍ പ്രജക്തയുമുണ്ടായിരുന്നു.
അമ്മയുടെ പിന്നിലായി നടന്ന്‌ വരികയായിരുന്ന പെണ്‍കുട്ടിയെ തലക്ക് കടിച്ചെടുത്ത് കാട്ടിലേക്ക് ഓടാന്‍ശ്രമിച്ച പുലിയെ സമീപത്തുകണ്ട ഒരു വടിയെടുത്ത് അര്‍ച്ചന നേരിട്ടു.ഇടക്ക് അമ്മക്ക് നേരേ തിരിഞ്ഞ പുലിയെ അവര്‍ വടികൊണ്ടുതന്നെ നേരിട്ടു. ഇതിനിടെ വീണ്ടും കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് പോകാനായി അതിന്‍റെ ശ്രമം. അര്‍ച്ചന വീണ്ടും വടിയുമായി പുലിയെ നേരിട്ടു,അതോടെ കുഞ്ഞിനെ വിട്ട്‌ അത്‌ ഓടിപ്പോയി. അര്‍ച്ചനതന്നെയാണ് തലക്ക് കാര്യമായി പരുക്കേറ്റ കുട്ടിയെ അടുത്തുള്ള പ്രാദേശിക ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ പിന്നീട് നാഗ്പൂര്‍ ജില്ലാ ആശുപത്രിയേക്കു കൊണ്ടുപോയി. അര്‍ച്ചനയുടെ ധൈര്യം കൊണ്ട് മാത്രമാണ് കുട്ടിയെ രക്ഷിക്കാനായതെന്ന് വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേഖലയില്‍ മേയുന്ന ആടുകളെ പിടിക്കാന്‍ പതിവായി പുലി എത്താറുണ്ട്. എന്ന് ഗ്രാമവാസികള്‍ പറയുന്നു.

1 COMMENT

  1. പോസിറ്റീവ് ചിന്താഗതി ഉള്ള വാർത്തകൾക്ക് പ്രാധാന്യം കൊടുക്കണം എന്ന് ഒരു അഭിപ്രായം എനിക്ക് ഉണ്ട്

Comments are closed.