ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഉറക്കം കെടുത്താന്‍ കുറേ പശുക്കള്‍

Advertisement

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ
ബാഹിലെ ബിജെപി സ്ഥാനാർഥി റാണി പക്ഷാലിക സിം​​ഗ് കടുത്ത സമ്മർദ്ദത്തിലാണ്. ഇവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമല്ല.

നിലവിൽ എംഎൽഎ കൂടിയായ ഈ രാജകുടുംബാം​ഗം നല്ല രാഷ്ട്രീയ പാരമ്പര്യമുള്ളവരുമാണ്. പതിറ്റാണ്ടുകളായി
രാജ്ഞിയുടെ കുടുംബം ബാഹിൽ നിന്ന് ജയിച്ചു വരുകയാണ് . ഭർത്താവ് രാജ മഹേന്ദ്ര അരിന്ദമാൻ സിംഗ് ഇവിടെ നിന്ന് ആറ് തവണ എംഎൽഎ ആയിരുന്നു. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഇവർക്ക് കടുത്ത സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഇവരുടെ ഉറക്കം കെടുത്തുന്നത് എതിർ സ്ഥാനാർത്ഥികളല്ല. മറ്റ് ചിലരാണ് ഇവർക്ക് ഇവിടെ കടുത്ത വെല്ലുവിളി ഉയർത്തുന്നത്.


ഇവിടെ മേഞ്ഞു നടക്കുന്ന കന്നുകാലികളാണ് ഇവരുടെ പേടി സ്വപ്നം. എന്നാൽ ഇത്തവണ പക്ഷാലികയ്ക്ക് വലിയ ആശങ്ക ഉയർത്തുന്നത് കർഷകരുടെ വിളവുകൾ നശിപ്പിച്ച അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ ആണ് . ആഗ്രയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ബാഹിലെ റോഡുകളിലെല്ലാം കന്നുകാലികളെ കാണാൻ കഴിയും. എന്നാൽ ക്രമസമാധാനത്തിലും വികസനത്തിലും ബിജെപി മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് ജനങ്ങൾ കരുതുന്നു എന്നും നമ്മൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം, ഒരുപാട് കന്നുകാലികൾ ഒറ്റരാത്രികൊണ്ട് വിള നശിപ്പിക്കുന്നതാണ്, അത് ഇപ്പോഴും ഒരു വലിയ പ്രശ്‌നമാണ്. ബിജെപി സർക്കാർ വളരെ കഠിനമായി ശ്രമിച്ചു, ഞങ്ങൾ ധാരാളം ഗോശാലകൾ നിർമ്മിക്കുന്നു ; വയലുകളിൽ അലഞ്ഞുതിരിയുന്നതിനുപകരം കൂടുതൽ കന്നുകാലികളെ ഈ ഗോശാലകളിലേക്ക് എത്തിക്കാൻ ഞാൻ ശ്രമിക്കുകയും എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും, എന്നാണ് . തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ റാണി ജനങ്ങൾക്ക് നൽകുന്ന ഉറപ്പ്