രാജ്യത്ത് 24 മണിക്കൂറിനിടെ 1,72,433 പേർക്ക് കൊവിഡ്; ഇന്നലത്തേിനേക്കാൾ 6.8% കൂടുതൽ

Advertisement

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് റിപ്പോർട്ട് ചെയ്തത് 1,72,433 പേർക്ക്. ഇന്നലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ 6.8% കൂടുതലാണിത്.

1008 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.

10.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക്.

1.61 ലക്ഷം കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്. 1,733 പേരാണ് മരണത്തിന് കീഴടങ്ങിയത്.

അതിനിടെ സംസ്ഥാനങ്ങൾ ഓരോന്നായി സാധാരണ നിലയിലേക്ക് തിരിച്ചു വരികയാണ്. ബംഗാളിൽ ഇന്ന് 8 മുതൽ 12 വരെ ക്ലാസുകൾ തുറക്കും. കോളജുകൾ, സർവ്വകലാശാലകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് പ്രവർത്തനമാരംഭിക്കും.