ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മുൻ ദിവസങ്ങളെ അപേക്ഷിച്ച കുറഞ്ഞ നിരക്കിൽ. 1,49,394 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളിൽ 13 ശതമാനം കുറവ് രേഖപ്പെടുത്തി.
രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെെയത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 9.27 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
24 മണിക്കൂറിനിടെ 1072 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 5,000,55 ആണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം.
14,35,569 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 168.47 കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ. കേരളത്തിൽ കഴിഞ്ഞദിവസം 51,887 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 24 മരണങ്ങളും കോവിഡ് മൂലമാെണന്ന് സ്ഥിരീകരിച്ചു.