സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കിടാൻ കേന്ദ്രം; കർശന നിയമങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി

Advertisement

ന്യൂഡൽഹി: സാമൂഹിക മാധ്യമ കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്രം കർശന നിയമങ്ങൾ നടപ്പാക്കുമെന്ന് കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്.

രാജ്യസഭയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. സാമൂഹിക മാധ്യമ കമ്പനികളെ നിയന്ത്രിക്കാനും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാനും പാർലമെന്റിന്റെ ഇരുസഭകളിലും ഐക്യകണ്‌ഠേനയേ നിയമം നടപ്പാക്കൂ എന്നും മന്ത്രി പറഞ്ഞു.

സാമൂഹിക മാധ്യമ കമ്പനികളെ അക്കൗണ്ടബിൾ ആക്കാൻ കേന്ദ്രം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമയുടെ ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവ് മറുപടി നൽകിയത്.