ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു

Advertisement

മുംബൈ : ഗായിക ലതാ മങ്കേഷ്കറിന്റെ നില ​അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ് ലതാ മങ്കേഷ്കര്‍.

കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ​ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡില്‍ നിന്നും മുക്തി നേടിയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.

ആരോഗ്യാവസ്ഥയില്‍ കാര്യമായ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്ബ് ലതാ മങ്കേഷ്കറിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു. 1942-ല്‍ തന്റെ 13-ാം വയസ്സിലാണ് ലതാ മങ്കേഷ്കര്‍ ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി 30,000 ത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.