ല​ത മ​ങ്കേ​ഷ്ക്ക​റു​ടെ സം​സ്കാ​രം ഇന്ന് വൈ​കി​ട്ട്

Advertisement

മുംബൈ: ഇ​തി​ഹാ​സ ഗാ​യി​ക ല​ത മ​ങ്കേ​ഷ്ക്ക​റു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ന​ട​ക്കും. പൂ​ർ​ണ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ശി​വാ​ജി പാ​ർ​ക്കി​ൽ വൈ​കി​ട്ട് 6.30 ന് ​ആ​ണ് സം​സ്കാ​രം. ല​ത മ​ങ്കേ​ഷ്ക്ക​റു​ടെ വി​യോ​ഗ​ത്തി​ൽ രാ​ജ്യ​ത്ത് ര​ണ്ടു ദി​വ​സം ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു.
ആ​ദ​ര​സൂ​ച​ക​മാ​യി ദേ​ശീ​യ പ​താ​ക ര​ണ്ട് ദി​വ​സം പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും.

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​വി​ലെ മും​ബെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട ർ​ന്ന് ജ​നു​വ​രി എ​ട്ടി​നാ​ണു ല​താ മ​ങ്കേ​ഷ്ക​റെ ബ്രീ​ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 29നു ​ല​താ മ​ങ്കേ​ഷ്ക​റെ വെ​ൻറി​ലേ​റ്റ​റി​ൽ​നി​ന്നു മാ​റ്റി​യി​രു ന്നു. ​എ​ന്നാ​ൽ, ഐ​സി​യു​വി​ൽ​ത്ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യോ​ടെ വീ​ണ്ടും നി​ല വ​ഷ​ളാ​യി. ഇ​തോ​ടെ വീ​ണ്ടും വെ​ൻറി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.