ഐസിഎസ്ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Advertisement

ന്യൂഡൽഹി: ഐസിഎസ്‌ഇ, ഐഎസ്‌സി 10, 12 ക്ലാസുകളിലെ ഫസ്റ്റ് ടേം ബോർഡ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു.

കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‌സിഇ) വെബ്സൈറ്റ്​ വഴി ഫലമറിയാം.

കഴിഞ്ഞ വർഷം നവംബർ 29നും ഡിസംബർ 16നും ഇടയിലാണ് ഐസിഎസ്‌ഇ പരീക്ഷകൾ നടന്നത്. നവംബർ 22നും ഡിസംബർ 20നും ഇടയിലാണ് ഐഎസ്‌സി പരീക്ഷകൾ നടത്തിയത്.

ഓഫ് ലൈനായാണ് പരീക്ഷകൾ നടത്തിയത്. അധ്യായന വർഷത്തെ രണ്ടായി തിരിച്ചായിരുന്നു ഇത്തവണ പരീക്ഷ. മുൻ വർഷം കോവിഡ് മൂലം പരീക്ഷ നടത്താൻ കഴിയാതെ വന്നതിനാലാണ് ഇത്തവണ രണ്ട് ടേമായി തിരിച്ച്‌ ക്രമീകരണം നടത്തിയത്.