‘തിരിച്ചടി’; ഓഹരി വിപണി കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു

Advertisement

മുംബൈ: കടുത്ത വില്പന സമ്മർദം നേരിട്ടതോടെ വിപണിയിൽ കരടികൾ പിടിമുറുക്കി. ഓട്ടോ, എഫ്‌എംസിജി, ബാങ്ക്, ഹെൽത്ത് കെയർ, റിയാൽറ്റി, ക്യാപിറ്റിൽ ഗുഡ് ഓഹരികളുടെ തകർച്ചയിൽ സൂചികകൾ കനത്ത നഷ്ടം നേരിട്ടു.

സെൻസെക്‌സ് 1,023.63 പോയന്റ് താഴ്ന്ന് 57,621.19ലും നിഫ്റ്റി 302.70 പോയന്റ് നഷ്ടത്തിൽ 17,213.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതും വിദേശ നിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ വപിണിയിൽനിന്ന് പിൻവാങ്ങുന്നതും കേന്ദ്ര ബാങ്കുകൾ ഉദാരപണനയത്തിൽനിന്ന് പിന്മാറുന്നതുമൊക്കെയാണ് നിക്ഷേപകരെ സമ്മർദത്തിൽ ആക്കിയത്.