ഡൽഹി സർവ്വകലാശാല ഫെബ്രുവരി 17ന് തുറക്കും

Advertisement

ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല ഫെബ്രുവരി 17 മുതൽ പുനരാരംഭിക്കുമെന്ന് ഡി.യു സർവ്വകലാശാല ഭരണാധികാരി പ്രൊഫസർ രജ്നി അബ്ബി അറിയിച്ചു.

ഡൽഹിയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സർവകലാശാല അടച്ചിടുന്നതിനെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. സർവ്വകലാശാല തുറക്കുന്നത് സംബന്ധിച്ച സർക്കുലർ വൈസ് ചാൻസലർ പുറത്തിറക്കി.

ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഡി.യു വൈസ് ചാൻസലർ യോഗേഷ് സിംഗ് പങ്കുവെക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ നടക്കുക.

Advertisement