യുക്രൈയ്ൻ: വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി. ലഭ്യമായ വാഹന സൗകര്യങ്ങളുപയോഗിച്ച് കഴിയുന്നത്ര വേഗം നഗരം വിടാനാണ് നിർദേശം. കീവിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം
രക്ഷാ ദൗത്യത്തിന് വ്യോമസേനയോട് രംഗത്തിറങ്ങാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി 17 എയർ ക്രാഫ്റ്റുകൾ യുക്രൈനിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വ്യോമസേനയോടും രക്ഷാദൗത്യത്തിൽ പങ്കാളിയാകാൻ നിർദേശം നൽകിയത്
സേനയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആളുകളെ തിരിച്ചെത്തിക്കുന്നതിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.