ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. ഈ മാസം അവസാനത്തോടെ സർക്കാർ ക്ഷാമബത്ത വർദ്ധിപ്പിച്ചേക്കും.
മാസാവസാനത്തോടെ പ്രതീക്ഷിക്കുന്ന സർക്കാർ പ്രഖ്യാപനത്തിൽ നിന്ന് ഒരു കോടിയിലധികം കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. വർധിപ്പിച്ച ഡിഎ വർദ്ധനയുടെയും കഴിഞ്ഞ രണ്ട് മാസത്തെ കുടിശ്ശിക തുകയും മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം സർക്കാർ നൽകുമെന്നാണ് കരുതപ്പെടുന്നത്.
മൂന്ന് ശതമാനം ഡിഎ വർധിപ്പിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ മൊത്തം ഡിഎ 34 ശതമാനമാകും. അതായത് 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള കേന്ദ്ര സർക്കാർ ജീവനക്കാരന് 73,440 രൂപ വാർഷിക ക്ഷാമബത്ത ലഭിക്കും. ക്ഷാമബത്ത 34 ശതമാനമായി വർധിപ്പിച്ചാൽ ശമ്പളം 73,440 രൂപയിൽ നിന്ന് 2,32,152 രൂപയാകും.