കൊച്ചി: രാവിലെ കുതിച്ചുയർന്ന സ്വർണവിലയിൽ ഉച്ചയ്ക്കു ശേഷം ആശ്വാസം. പവന് 720 രൂപ കുറഞ്ഞു 39,840 രൂപയായി.
ഗ്രാമിന് 90 രൂപ താഴ്ന്ന് 4,980 രൂപയായി.
രാവിലെ പവന് 1,040 രൂപ ഉയർന്ന് 40,560 രൂപയിലെത്തിയിരുന്നു. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിലുണ്ടായ തകർച്ച സ്വർണത്തെ നിക്ഷേപകർക്ക് കൂടുതൽ വിശ്വാസമുള്ള നിക്ഷേപമാക്കി മാറ്റി. യുദ്ധം നീണ്ടാൽ സ്വർണ വില ഉയരാനാണ് സാധ്യത.