സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്

Advertisement

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് ക​ന​ത്ത ഇ​ടി​വു​ണ്ടാ​യി. ഗ്രാ​മി​ന് 160 പ​വ​ന് 1,280 രൂ​പ​യു​മാ​ണ് ഇ​ന്ന് ഇ​ടി​ഞ്ഞ​ത്.
ഇ​തോ​ടെ ഗ്രാ​മി​ന് 4,820 രൂ​പ​യും പ​വ​ന് 38,560 രൂ​പ​യു​മാ​യി.

ബു​ധ​നാ​ഴ്ച സ്വ​ർ​ണ വി​ല രാ​വി​ലെ ഉ​യ​ർ​ന്ന ശേ​ഷം ഉ​ച്ച​യോ​ടെ കു​റ​ഞ്ഞി​രു​ന്നു. പ​വ​ന് 40,560 രൂ​പ​യി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് വി​ല താ​ഴേ​യ്ക്ക് പോ​യ​ത്.

പു​തു​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ വി​ല​യി​ടി​വു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ​വ​ന് 42,000 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ റി​ക്കോ​ർ​ഡ് വി​ല.