കത്തി മുനയില്‍ നിര്‍ത്തി നടിയെ പീഡിപ്പിച്ചു,പിന്നീട് കവര്‍ച്ച രണ്ടുപേര്‍ അറസ്റ്റില്‍

Advertisement

ചെന്നൈ: രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി സിനിമാതാരത്തെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍(21), രാമപുരം സ്വദേശി കണ്ണദാസന്‍ (37) എന്നിവരാണ് അറസ്റ്റിലായത്.

വത്സരവാക്കത്ത് തനിച്ചു താമസിക്കുന്ന 38 കാരിയായ നടിയുടെ വീട്ടിലാണ് വനിതാ ദിനത്തില്‍ രാത്രി പത്തരയോടെ രണ്ടുപേര്‍ ആക്രമിച്ച് കയറിയത്. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി 50,000 രൂപയും ഒന്നര പവന്റെ സ്വര്‍ണ മാലയും കവര്‍ന്ന ശേഷം നടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു.

നടി വത്സരവാക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി.

പ്രതികള്‍ക്കെതിരെ 5 വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്ന് സ്വര്‍ണവും മൂന്ന് ഫോണും രണ്ട ഇരുചക്ര വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡികളില്‍ റിമാന്‍ഡ് ചെയ്തു. കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന നടി ഒരു ഡേറ്റിംങ് ആപില്‍ പേരു റജിസ്റ്റര്‍ ചെയ്തിരുന്നു ഇതുവഴിയാണ് ഇതിലൊരാള്‍ നടിയെ പരിചയപ്പെട്ട് എത്തിയത്. പിന്നീട് രണ്ടാമനെയും എത്തിക്കുകയായിരുന്നു.