‘എല്ലാവരെയും എല്ലാ കാലത്തും കബളിക്കാമെന്ന് ബിജെപി തെളിയിച്ചു’; തിരഞ്ഞെടുപ്പ് ഫലത്തിൽ നിരാശ പ്രകടിപ്പിച്ച്‌ ആനന്ദ് പട്‌വർധൻ

Advertisement

കോഴിക്കോട്; ഉത്തർപ്രദേശിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലത്തിൽ നിരാശപ്രകടിപ്പിച്ച്‌ സിനിമാപ്രവർത്തകൻ ആനന്ദ് പട് വർധൻ.

ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിലാണ് അദ്ദേഹം നിരാശവ്യക്തമാക്കിയത്. എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാനാവുമെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ബിജെപി തെളിയിച്ചതെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിലും ബിജെപി അധികാരത്തിലെത്തിയിരുന്നു. അതേ കുറിച്ചാണ് ഫേസ്ബുക്കിലൂടെ ആനന്ദ് പട് വർധൻ നിരാശ പങ്കുവച്ചത്.

സമാനഹൃദയരായ നിരവധി പേർ അതിനോട് പ്രതികരിച്ചിട്ടുണ്ട്.