ന്യൂഡൽഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു.
ഏപ്രിൽ 26 മുതലാണ് പരീക്ഷ. രാവിലെ 10.30ന് പരീക്ഷ ആരംഭിക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചു.
കോവിഡ് മൂലം ഉണ്ടായ പഠന നഷ്ടം ഒഴിവാക്കാൻ ടേം വൺ, ടേം ടു പരീക്ഷകൾ തമ്മിൽ കൂടുതൽ ഇടവേള അനുവദിച്ചിട്ടുണ്ട്. അതിനാൽ വിഷയങ്ങൾ പഠിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കും. ജെഇഇ മെയിൻ അടക്കമുള്ള മത്സരാധിഷ്ഠിത പരീക്ഷകൾ കൂടി കണക്കിലെടുത്താണ് പരീക്ഷാ തീയതി നിശ്ചയിച്ചതെന്നും സിബിഎസ്‌ഇ പ്രസ്താവനയിൽ അറിയിച്ചു.
പരീക്ഷ രാവിലെ 10.30നാണ് ആരംഭിക്കുക. 26 രാജ്യങ്ങളിൽ കൂടി പരീക്ഷ നടക്കുന്നതിനാൽ പരീക്ഷാ സമയത്തിൽ മാറ്റം വരുത്താൻ ബുദ്ധിമുട്ടുണ്ട്. ഏപ്രിൽ അവസാനം ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ നേരത്തെ പരീക്ഷ നടത്തണമെന്ന തരത്തിൽ നിർദേശങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ വിവിധ രാജ്യങ്ങളിൽ ഒരേ സമയം പരീക്ഷ നടക്കുന്നതിനാൽ സമയത്തിൽ മാറ്റം വരുത്താൻ സാധിക്കില്ല. ഇതേ കാരണത്താൽ രണ്ടു ഷിഫ്റ്റുകളായി പരീക്ഷ നടത്താനും സാധിക്കില്ലെന്നും സിബിഎസ്‌ഇ അറിയിച്ചു.