ന്യൂഡൽഹി: 800 കിലോമീറ്ററിനപ്പുറമുള്ള ശത്രുലക്ഷ്യങ്ങൾ അനായാസം ഭേദിക്കുന്ന പ്രഹരശേഷിയുമായി .ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ.
എസ് യു30 എംകെഐ പോർവിമാനത്തിൽ നിന്നും വിക്ഷേപിച്ചാൽ, 300 കിലോമീറ്റർ അപ്പുറം വരെയുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ ശേഷിയുള്ള മിസൈലാണ് നിലവിൽ ഇന്ത്യയുടെ പക്കലുള്ള .ബ്രഹ്‌മോസ് മിസൈലുകൾ.
‘.ബ്രഹ്‌മോസ് മിസൈലിന്റെ ദൂരപരിധി ഇതിനകം വർദ്ധിപ്പിച്ചിട്ടുണ്ട്. ഉയർന്ന ഉയരത്തിൽ വായുവിലൂടെ സഞ്ചരിക്കുന്നതിനാൽ, മിസൈലിന് കൂടുതൽ ദൂരം സഞ്ചരിക്കാനും, 800 കീലോമീറ്ററും അതിനപ്പുറവും ലക്ഷ്യങ്ങൾ ഭേദിക്കാനും സാധിക്കും’ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ എയർഫോഴ്‌സ് യൂണിറ്റിൽ നിന്നുള്ള സാങ്കേതിക തകരാർ മൂലം .ബ്രഹ്‌മോസ് മിസൈലുകളിൽ ഒന്ന് പാകിസ്താൻ പ്രദേശത്ത് പതിച്ചിരുന്നു. എന്നാൽ മിസൈൽ ജീവഹാനി വരുത്തിയിരുന്നില്ല. പാകിസ്താനിൽ നാമമാത്രമായ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചത്.
സംഭവത്തിന് പിന്നാലെ. ഇന്ത്യ, പാകിസ്താൻ അധികൃതർക്ക് കത്തയച്ചിരുന്നു. എന്നാൽ, സംഭവം വിവാദമാക്കാനുള്ള ശ്രമത്തിലാണ് പാകിസ്താൻ. നിലവിൽ ഇന്ത്യയുടെ പക്കലുള്ള മിസൈലിന്റെ ദൂരപരിധി സോഫ്‌റ്റ് വെയർ അപ്ഡേഷനിലൂടെ 500 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. കൂടാതെ, ശത്രുകൾക്ക് മേൽ കനത്ത നാശം വിതയ്‌ക്കാൻ സാധിക്കുന്ന .ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകൾക്കായി 40ഓളം എസ് യു-30 യുദ്ധവിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ചൈനയുമായുള്ള സംഘർഷം രൂക്ഷമായ സമയത്ത് ഇന്ത്യൻ വ്യോമസേന ഈ വിമാനങ്ങൾ തഞ്ചാവൂരിലെ താവളത്തിൽ നിന്ന് വടക്കൻ സെക്ടറിലേയ്‌ക്ക് കൊണ്ടുവന്നിരുന്നു.