12 വയസ്സു മുതലുള്ളവർക്ക് ബുധനാഴ്ച മുതൽ വാക്‌സിൻ

Advertisement

ന്യൂഡൽഹി: രാജ്യത്ത് പന്ത്രണ്ടു വയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ മറ്റന്നാൾ തുടങ്ങും.

അറുപതു വയസ്സിനു മുകളിലുള്ള എല്ലാവർക്കും മറ്റന്നാൾ മുതൽ കരുതൽ ഡോസ് നൽകാനും തീരുമാനമായി.

പന്ത്രണ്ടു മുതൽ പതിനഞ്ചു വരെയുള്ള പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് മറ്റന്നാൾ തുടക്കം കുറിക്കുക. ബയോളജിക്കൽ ഇയുടെ കോർബേവാക്‌സ് ആണ് ഈ പ്രായത്തിലുള്ളവർക്കു നൽകുക.

അറുപതു വയസ്സിനു മുകളിലുള്ളവരിൽ മറ്റ് അസുഖങ്ങൾ ഉള്ളവർക്കാണ് നിലവിൽ കരുതൽ ഡോസ് നൽകിവരുന്നത്. ഇത് എല്ലാവർക്കും നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.

ഈ വർഷം ജനുവരി പത്തു മുതലാണ് രാജ്യത്ത് കോവിഡ് വാക്‌സിൻ കരുതൽ ഡോസ് നൽകിവരുന്നത്.

Advertisement