മുംബൈ: തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ. മാർച്ച് 31 ന് ശേഷം ബന്ധപ്പെട്ടുള്ള നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടാം എന്നാണ് ബാങ്ക് നൽകുന്ന മുന്നറിയിപ്പിൽ പറയുന്നത്.
അതായത്, മാർച്ച് 31 ന് മുൻപായി ഉപഭോക്താക്കൾ പാൻ-ആധാർ കാർഡ് ലിങ്ക് (PAN – Aadhar Link) ചെയ്തില്ലെങ്കിൽ അവരുടെ ബാങ്കിംഗ് സേവനങ്ങൾക്ക് തടസം നേരിടും. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകിയിരിയ്ക്കുകയാണ്.
അസൗകര്യങ്ങൾ ഒഴിവാക്കാനും തടസ്സങ്ങളില്ലാത്ത ബാങ്കിംഗ് സേവനം തുടർന്നും ആസ്വദിക്കാനും ഉപഭോക്താക്കൾ അവരുടെ പാൻ നമ്പർ ആധാറുമായി (PAN – Aadhar Link) ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന് ബാങ്ക് പുറത്തുവിട്ട സന്ദേശത്തിൽ പറയുന്നു.
കോവിഡ് മഹാമാരി കണക്കിലെടുത്ത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2021 സെപ്റ്റംബർ 30 മുതൽ 2022 മാർച്ച് 31 വരെ കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചിരുന്നു.
പാൻ നമ്പർ ആധാർ എങ്ങിനെ ലിങ്ക് ചെയ്യാം? (How to link Aadhar – PAN?)
മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ പാൻ നമ്ബർ – ആധാർ ലിങ്ക് ചെയ്യാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം
- ആദ്യം നിങ്ങൾ ആദായനികുതി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.incometaxindiaefiling.gov.in/home സന്ദർശിക്കുക.
- ഇവിടെ ഇടതുവശത്ത് നിങ്ങൾക്ക് ലിങ്ക് ആധാർ (Link Aadhaar ) എന്ന ഓപ്ഷൻ കാണാം, അതിൽ ക്ലിക്ക് ചെയ്യുക
- പുതിയ ഒരു പേജ് തുറക്കും, ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ വിവരങ്ങൾ നൽകാം. പാൻ നമ്പർ, ആധാർ, നിങ്ങളുടെ പേര് എന്നിവ ഇവിടെ പൂരിപ്പിക്കേണ്ടതാണ്.
- നിങ്ങളുടെ ആധാർ കാർഡിൽ ജനിച്ച വർഷം മാത്രമേ ഉള്ളൂവെങ്കിൽ, ‘I have only year of birth in aadhar card’ എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക.
- ക്യാപ്‌ച കോഡ് OTPയ്ക്കായി ടിക്ക് ചെയ്യുക.
- Link Aadhar ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇതോടെ PAN – Aadhar link പൂർത്തിയായി.
മൊബൈൽഫോൺ വഴിയും PAN – Aadhar link ചെയ്യാം, അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.
SMS വഴിയും നിങ്ങൾക്ക് പാനും ആധാറും ലിങ്ക് ചെയ്യാം
SMS വഴി പാൻ ആധാർ ലിങ്ക് ചെയ്യാനായി മൊബൈലിൻറെ മെസേജ് ബോക്സിൽ, UIDPAN<12-അക്ക ആധാർ><10-അക്ക പാൻ> ടൈപ്പ് ചെയ്യുക .
ഈ സന്ദേശം 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്‌ക്കുക, നിങ്ങളുടെ PAN – Aadhar link പൂർത്തിയായി.