ഡെറാഡൂൺ: കൽപിത സർവ്വകലാശാലയായ ഡെറാഡൂണിലെ (ഉത്തരാഖണ്ഡ്) ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇക്കൊല്ലത്തെ ഇനിപറയുന്ന നാല് ഫുൾടൈം റസിഡൻഷ്യൽ എംഎസ്‌സി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും www.fridu.edu.in ൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1500 രൂപ. ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും “Registrar, FRI Deemed University, Dehradun’ എന്ന പേരിലെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യാം. നിർദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ രജിസ്‌ട്രേർഡ്/സ്പീഡ് പോസ്റ്റ്/കൊറിയറിൽ ഏപ്രിൽ 19 നകം Forest Research Institute, Dehradun (Utharakhand) എന്ന വിലാസത്തിൽ ലഭിക്കണം.
കോഴ്‌സുകൾ: (1) എംഎസ്‌സി ഫോറസ്ട്രി, സീറ്റുകൾ-40, യോഗ്യത: ബിഎസ്‌സി (ബോട്ടണി/കെമിസ്ട്രി/ജിയോളജി/മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/സുവോളജി/അഗ്രികൾച്ചൾ/ഫോറസ്ട്രി) (2) എംഎസ്‌സി- വുഡ് സയൻസ് ആന്റ് ടെക്‌നോളജി, സീറ്റുകൾ-40, യോഗ്യത- ബിഎസ്‌സി (ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ആന്റ് കെമിസ്ട്രി)/ബിഎസ്‌സി ഫോറസ്ട്രി. (3) എംഎസ്‌സി എൻവയോൺമെന്റ് മാനേജ്‌മെന്റ്, സീറ്റുകൾ-40, യോഗ്യത- ബിഎസ്‌സി (ബേസിക്/അപ്ലൈഡ് സയൻസസ്)/ബിഎസ്‌സി (ഫോറസ്ട്രി/അഗ്രികൾച്ചർ)/ബിഇ/ബിടെക് (എൻവയോൺമെന്റ് സയൻസ്). (4) എംഎസ്‌സി സെല്ലുലോഡ് ആന്റ് പേപ്പർ ടെക്‌നോളജി, സീറ്റുകൾ-20. യോഗ്യത- ബിഎസ്‌സി (കെമിസ്ട്രി ഒരു വിഷയമായിരിക്കണം)/ബിഇ/ബിടെക്(കെമിക്കൽ/മെക്കാനിക്കൽ) 50% മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. (എസ്‌സി/എസ്ടി വിദ്യാർത്ഥികൾക്ക് 45% മാർക്ക് മതി).
എല്ലാ കോഴ്‌സുകളുടെയും പഠന കാലാവധി രണ്ട് വർഷം വീതമാണ്. മേയ് 22 ഞായറാഴ്ച ദേശീയതലത്തിൽ നടത്തുന്ന അഡ്മിഷൻ ടെസ്റ്റിന്റെ റാങ്കടിസ്ഥാനത്തിലാണ് സെലക്ഷൻ. ടെസ്റ്റിന്റെയും കോഴ്‌സുകളുടെയും വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. എംഎസ്‌സി കോഴ്‌സുകളുടെ മൊത്തം ട്യൂഷൻ ഫീസ് 96,000 രൂപ. 4 ഗഡുക്കളായി അടയ്ക്കാം. കോഷൻ ഡിപ്പോസിറ്റ് 3000 രൂപ. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യമുണ്ട്.