ഗുജറാത്തിലെ സ്‌കൂളുകളിൽ ഭഗവദ് ഗീത നിർബന്ധിത പാഠ്യവിഷയമാക്കി

Advertisement

അഹമ്മദാബാദ്: ഗുജറാത്തിലെ സ്‌കൂളുകളിൽ ഭഗവദ് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനം. ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലാണ് ഭഗവദ് ഗീത നിർബന്ധിത പാഠ്യവിഷയമാക്കുക.

ഈ ക്ലാസുകളിലെ കുട്ടികളെ ഭഗവദ് ഗീതയുടെ തത്വങ്ങളും മൂല്യങ്ങളും പഠിപ്പിക്കും.വ്യാഴാഴ്ച ഗുജറാത്ത് സർക്കാർ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിത്തു വഗാനി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌കൂളിലെ പ്രാർത്ഥനകളിൽ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ ഉൾപ്പെടുത്തും. വിവിധ സംസ്ഥാനങ്ങളിലെ ഭഗവദ് ഗീത പഠനം നിർബന്ധമാക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കവെയാണ് ഗുജറാത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കി നിർബന്ധമായും പഠിപ്പിക്കാനൊരുങ്ങുന്നത്. സ്‌കൂൾ കുട്ടികളെ ഗീതാ പരിജ്ഞാനത്തെക്കുറിച്ചും അതിന്റെ മൂല്യങ്ങളെക്കുറിച്ചും പഠിക്കാൻ പ്രാപ്തമാക്കുന്നതിന് ഗീതയെക്കുറിച്ചുള്ള പ്രസംഗ മൽസരം, ഗാനം, സാഹിത്യ മൽസരം എന്നിവ സർക്കാർ സംഘടിപ്പിക്കും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സ്‌കൂളുകളിൽ ഭഗവദ് ഗീത പഠിപ്പിക്കുമെന്ന് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അടുത്ത അധ്യയന വർഷം മുതൽ തീരുമാനം നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.

1 COMMENT

  1. ഭാരതം മുഴുവനും ഹിന്ദു കുട്ടികൾക്ക് ഇത് നിർബന്ധമാക്കുക

Comments are closed.