ലോകത്തിലെ ജനപ്രിയ നേതാക്കളിൽ ഒന്നാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ

Advertisement

വാഷിംങ്ടൺ: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് നരേന്ദ്ര മോദി തന്നെയെന്ന് സർവെ. യുഎസ് ആസ്ഥാനമായുള്ള, ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ – മോണിംഗ് കൺസൾട്ട് എന്ന സ്ഥാപനമാണ് സർവെ ഫലം പുറത്തുവിട്ടത്.

സർവെ പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നുവെന്നാണ്. 77% ജനങ്ങളും, ശക്തനായ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി സർവെ വ്യക്തമാക്കുന്നു.

13 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളിൽ ഏറ്റവും ഉയർന്ന അംഗീകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് എന്നുള്ളത് ശ്രദ്ധേയമാണ്.

13 ലോകനേതാക്കളിൽ പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്തും(77%) , മെക്‌സിക്കോയുടെ ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (63%) രണ്ടാം സ്ഥാനത്തും, ഇറ്റലിയിലെ മരിയോ ഡ്രാഗി (54%) മൂന്നാം സ്ഥാനത്തും ഉണ്ട്.

എന്നാൽ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ സർവേയിൽ ഏറെ പിന്നിലാണ്.

Advertisement