മലയാളികളടക്കം 61 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ‍ സെയ്ഷെൽസിൽ പിടിയിൽ

Advertisement

തിരുവനന്തപുരം : സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളികൾ അടക്കം 61 പേർ ആഫ്രിക്കൻ ദ്വീപായ സെയ്ഷെൽസിൽ കുടുങ്ങി.
വിഴിഞ്ഞത്തു നിന്നും മീൻ പിടിക്കാൻ പോയവരാണ് പിടിയിലായത്. അഞ്ച് ബോട്ടുകളിലായെത്തിയ 61 തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് തീരസംരക്ഷണ സേന ഇവരെ പിടികൂടുകയായിരുന്നു. ഇതിൽ രണ്ടു പേർ മലയാളികളാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്.

പിടിയിലായവരിൽ അഞ്ചു പേർ അസംകാരാണ്. ബാക്കി ഉള്ള തൊഴിലാളികളെല്ലാം തമിഴ്‌നാട്ടുകാർ ആണ്. ഇവർ സഞ്ചരിച്ചിരുന്ന അഞ്ച് ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. വിഴിഞ്ഞം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് രണ്ട് മലയാളികളായ മത്സ്യത്തൊഴിലാളികൾ. ആഫ്രിക്കയിൽ നിന്നും 1500 കിലോമീറ്റർ ദൂരെയാണ് സെയ്ഷൽസ് ദ്വീപസമൂഹം. മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനായി ഇന്ത്യൻ ഹൈക്കമ്മീഷന്റെയും വേൾഡ് മലയാളി ഫെഡഫറേഷന്റേയും നേതൃത്വത്തിൽ ശ്രമം നടത്തി വരികയാണ്.

Advertisement